ഐഫോൺ ഫാക്റ്ററി ശുചിമുറിയിൽ പ്രസവിച്ച് 19കാരി; കുഞ്ഞിനെ കൊന്നു

 
Crime

ഐഫോൺ ഫാക്റ്ററി ശുചിമുറിയിൽ പ്രസവിച്ച് 19കാരി; കുഞ്ഞിനെ കൊന്നു

മാനക്കേട് ഭയന്ന് കുഞ്ഞിനെ അവിടെ വച്ചു തന്നെ കൊല്ലുകയായിരുന്നു.

നീതു ചന്ദ്രൻ

ബംഗളൂരു: ഐഫോൺ ഫാക്റ്ററിയിലെ ശുചിമുറിയിൽ പ്രസവിച്ച 19കാരി കുഞ്ഞിനെ കഴുത്തറുത്തു കൊന്നതായി റിപ്പോർട്ട്. ബംഗളൂരുവിലെ ദേവൻഹള്ളിയിലുള്ള ഐഫോൺ അസംബ്ലിങ് ഫാക്റ്ററി ഫോക്സ്കോണിലാണ് സംഭവം. രേണുക എന്ന യുവതിക്കെതിരേയാണ് പരാതി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശുചിമുറിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി പ്രസവിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. മാനക്കേട് ഭയന്ന് കുഞ്ഞിനെ അവിടെ വച്ചു തന്നെ കൊല്ലുകയായിരുന്നു.

പിന്നീട് മൃതദേഹം ഒരു ബാഗിലാക്കി. മറ്റൊരു ജീവനക്കാരി ശുചിമുറിയിലെത്തിയപ്പോഴാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.