ഗോവയിൽ മോഷണം; മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

 

representative image

Crime

ഗോവയിൽ മോഷണം; മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

തലശേരി സ്വദേശി മുഹമ്മദ് ഫർവിസ് ഫിറോസാണ് അറസ്റ്റിലായത്

Sarath Nath MS

പനാജി: ഗോവയിൽ ഇസ്രയേൽ പൗരന്‍റെ സ്കൂട്ടറും ലാപ്‌ടോപ്പും പണവും വ്യക്തിഗത വസ്തുക്കളും മോഷ്ടിച്ച കേസിൽ മലയാളി യുവാവിനെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. തലശേരി സ്വദേശി മുഹമ്മദ് ഫർവിസ് ഫിറോസാണ് അറസ്റ്റിലായത്.

നവംബർ 14ന് ഗോവയിലെ കുശാവതി ജില്ലയിലെ കനകോന പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഇസ്രയേൽ പൗരനായ അവീവ് സൈമൺ തഹാറിന്‍റെ സ്കൂട്ടർ, ലാപ്‌ടോപ്പ്, വിദേശ കറൻസി ഉൾപ്പെടെയുള്ള വ്യക്തിഗത വസ്തുക്കൾ എന്നിവ മോഷണം പോയെന്നായിരുന്നു പരാതി.

ചൊവ്വാഴ്ചയാണ് ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം പോയ തഹാറിന്‍റെ മാക്ബുക്ക് പ്രോ എം3 മാക്സ് ലാപ്‌ടോപ്പ് ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള ഒരു കടയിൽ നിന്ന് ഗോവ പൊലീസ് കണ്ടെത്തി. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.