.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. കുട്ടിയുടെ അമ്മയുടെ അച്ഛന്‍റെ ജേഷ്ഠനാണ് പ്രതിയായ ഫെലിക്സ്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അല്ലെങ്കിൽ 2 വർഷവും മൂന്നു മാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളിക്കാനായി കുട്ടി ബന്ധുവീട്ടിലെത്തിയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത്. വേദനകൊണ്ട് കുട്ടി കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തുപറഞ്ഞാൽ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ച് വിവരം പറഞ്ഞിരുന്നില്ല.
കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ പ്രതിയെക്കുറിച്ച് കുട്ടി മോശമായി പറയുന്നത് കേട്ട അമ്മൂമ്മ സംശയം തോന്നി കുട്ടിയോട് വിവരങ്ങൾ തിരക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തു പറയുന്നത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങൾ പരിശോധിച്ചപ്പോൾ ഗുരുതരമായ മുറിവുകളും കണ്ടെത്തുകയായിരുന്നു. തുടർന്ന് കുടുംബം കുട്ടിക്ക് ചികിത്സ നൽകുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.