കാമുകൻ സ്വാതന്ത്ര്യം തരുന്നില്ല, ഒഴിവാക്കാൻ ക്വട്ടേഷൻ നൽകി 19 കാരി; മലപ്പുറത്ത് 3 യുവതികളടക്കം 5 പേർ പിടിയിൽ

 
Crime

കാമുകൻ സ്വാതന്ത്ര്യം തരുന്നില്ല, ഒഴിവാക്കാൻ ക്വട്ടേഷൻ നൽകി 19 കാരി; മലപ്പുറത്ത് 3 യുവതികളടക്കം 5 പേർ പിടിയിൽ

കാമുകൻ ശല്യം ചെയ്യുകയും സ്വാതന്ത്ര്യം നൽകാതിരിക്കുകയും ചെയ്തതാണ് ക്വട്ടേഷൻ‌ നൽകാൻ കാരണമെന്ന് സഫായ പറഞ്ഞു

Namitha Mohanan

തിരൂർ: കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ കാമുകിയെയും കൂട്ടാളികളെയും പിടിയിൽ. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ കുട്ടിയസന്‍റെ പുരയ്ക്കൽ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇവരിൽ സഫാനയുടെ പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ 19 വയസുള്ള കാമുകനെയാണ് വധിക്കാൻ ശ്രമിച്ചത്. സഫാന കഴിഞ്ഞ ദിവസം തിരൂർ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ എത്തിയിരുന്നു. പിന്നാലെ 10ന് അർധരാത്രി സഫാനയെ അന്വേഷിച്ച് സുഹൃത്തിനൊപ്പം കാമുകനും തിരൂരിലെത്തി. തുടർ‌ന്ന് ഇയാളെ കാറിൽ കയറ്റി ക്രൂരമായി മർദിച്ചു. മർദിച്ച ശേഷം കാമുകനെ പുലർച്ചെ ഒന്നരയോടെ താഴേപ്പാലത്ത് റോഡരികിൽ ഉപേക്ഷിച്ചു. കാമുകന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് വിവരം പൊലീസിലറിയിച്ചത്.

ഇതോടെ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാമുകൻ ശല്യം ചെയ്യുകയും സ്വാതന്ത്ര്യം നൽകാതിരിക്കുകയും ചെയ്തതാണ് ക്വട്ടേഷൻ‌ നൽകാൻ കാരണമെന്ന് സഫായ പറഞ്ഞതായി പൊലീസ് പറയുന്നു.