ദുർമന്ത്രവാദമെന്ന് സംശയം‌; ആദിവാസി വനിതയെ കുത്തിക്കൊന്നു

 
representative image
Crime

ദുർമന്ത്രവാദമെന്ന് സംശയം‌; ആദിവാസി വനിതയെ കുത്തിക്കൊന്നു

വെള്ളിയാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്നു ജോബയെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

നീതു ചന്ദ്രൻ

ബാരിപഡ: ദുർമന്ത്രവാദം ചെയ്യുന്നുവെന്ന സംശയത്തെത്തുടർന്ന് ഒഡീശയിൽ ആദിവാസി സ്ത്രീയെ കൊന്നതായി റിപ്പോർട്ട്. 62 വയസുള്ള ജോബ ടുഡു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. 26 വയസുള്ള ജുഗു മാറന്തി എന്ന ഗ്രാമീണനാണ് ജോബയെ കൊന്നത്. വെള്ളിയാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്നു ജോബയെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

തന്‍റെ പിതാവിന് അസുഖം ബാധിച്ചതിനു പിന്നിലെ ജോബയുടെ ദുർമന്ത്രവാദമാണെന്ന തെറ്റിദ്ധാരണയാണ് കൊലപാതക‌ത്തിൽ കലാശിച്ചതെന്ന് പൊലീസ് ഓഫിസർ ബീരേന്ദ്ര സേനാപതി പറയുന്നു.

കൊലപാതകത്തിനു ശേഷം പ്രതി നേരിട്ട് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറി.