105 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
file
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേരെ എക്സൈസ് സ്പെഷ്യൽ ആന്‍റി-നാർകോട്ടിക്സ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 105 ഗ്രാം എംഡിഎംഎ പിടികൂടി. തിരുവനന്തപുരത്തെ പടിഞ്ഞാറെ കോട്ടയിലാണ് സംഭവം.
ചുള്ളിമാനൂർ സ്വദേശി അരവിന്ദ്, തോട്ടക്കാട് സ്വദേശി അൻസാർ എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്നാണ് പ്രതികൾ വാങ്ങിയത്. പ്രതികൾ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണെന്ന് പൊലീസിനും എക്സൈസിനും മുൻപ് തന്നെ വിവരം ലഭിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ഇവർ പിടിയിലാകുന്നത്. ഇവർക്ക് എംഡിഎംഎ വിതരണം ചെയ്തവരെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.