ഗുജറാത്തിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

 
Crime

വ്യാജ മദ്യം കഴിച്ച് ഗുജറാത്തിൽ രണ്ട് പേര്‍ മരിച്ചു; 19 പേര്‍ ആശുപത്രിയില്‍

മധ്യപ്രദേശിൽ നിന്നാണ് വ്യാജ മദ്യം എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ

Sarath Nath MS

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് വ്യാജമദ്യ വിൽപനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഖരക്ഡി ഗ്രാമസ്വദേശിയായ ഉപേന്ദ്രസിങ് ഗോഹില്‍, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് മറ്റുള്ളവർ.

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ പേരിലുള്ള വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്നാണ് മരണം. മധ്യപ്രദേശിൽ നിന്നാണ് വ്യാജ മദ്യം എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഇതിനു പിന്നിൽ ആരാണെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഭാവ്നഗർ പൊലീസ് കേസെടുത്തു. മദ്യത്തിന്‍റെ നിര്‍മാണവും വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

നീറ്റ്; രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

ചന്ദനമരം വെട്ടി വിൽക്കാൻ ശ്രമം; 25,000 രൂപ വീതം പിഴ

സുതാറിന് 10 വിക്കറ്റ്; ഇന്ത്യക്ക് 165 റൺസ് വിജയം

തീവ്ര ന്യൂനമർദം; ഞായറാഴ്ച വരെ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

ലണ്ടനിലെ തെംസ് നദിയിൽ ഗംഗാ ആരതി നടത്തും; പൂക്കളും തിരികളുമൊഴുക്കില്ല