അക്ഷിത്

 
Crime

എത്തിയത് ജീവനൊടുക്കാൻ, ട്രെയിൻ വരുന്നതുകണ്ട് പാളത്തിൽ നിന്ന് മാറാൻ ശ്രമം; രണ്ട് വയസുകാരൻ മരിച്ചു, അമ്മയ്ക്കെതിരേ കൊലക്കുറ്റം

കുട്ടിയുമായി ആത്മഹത്യ ചെയ്യാൻ അഖില ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്

Manju Soman

മാവേലിക്കര: രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസ്. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്‍റെ മകൻ അക്ഷിതിന്‍റെ മരണത്തിലാണ് അമ്മ അഖില (31)യ്ക്കെതിരേ കേസെടുത്തത്. കുട്ടിയുമായി ആത്മഹത്യ ചെയ്യാൻ അഖില ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ശനിയാഴ്ച വൈകിട്ട് 6.45ന് ളാഹ റെയിൽവേ ഗെറ്റിനു സമീപമായിരുന്നു അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്കുപോയ ട്രെയിനാണ് ഇടിച്ചത്. ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അഖില ട്രാക്കിന് നടുവിൽ നിന്നത്. ട്രെയിൻ‌ അടുത്തേക്ക് വരുന്നതുകണ്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് ആർപിഎഫ് പറയുന്നത്.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അഖില. മാനസികാരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അഖിലയുടെ മൂത്ത മകൾ കഴിഞ്ഞ വർഷം വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു.