അവയവ മാഫിയയുമായി ലേക് ഷോർ  ആശുപത്രി അധികൃതർക്കും ഡോക്റ്റർമാർക്കും നേരിട്ട് പങ്കുണ്ടോ- ഇഡി അന്വേഷണം

 
Crime

അവയവക്കച്ചവടം: ലേക്ക് ഷോർ ആശുപത്രിയിലെ ഡോക്റ്റർമാരിലേക്കും അന്വേഷണം

അവയവ മാഫിയയുമായി ആശുപത്രി അധികൃതർക്കും ഡോക്റ്റർമാർക്കും നേരിട്ട് പങ്കുണ്ടോ എന്നതിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ് ഇഡിയുടെ ഇപ്പോഴത്തെ നീക്കങ്ങൾ.

Reena Varghese

കൊച്ചി: വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട് കൊച്ചി ലേക് ഷോർ ആശുപത്രിയിലെ ഡോക്റ്റർമാരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. കേസിന്‍റെ ഭാഗമായി ലേക് ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ.മുഹമ്മദ് ഇഖ്ബാലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തു. നിയമവിരുദ്ധമായി നടത്തിയ അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് ഡോക്റ്റർമാർക്ക് വൻതുക കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

പ്രതിസ്ഥാനത്തുള്ള ഡോക്റ്റർമാരുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി വിശദമായി പരിശോധിച്ചു വരികയാണ്. ഡോക്റ്റർമാരുടെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചും കേന്ദ്രീകൃതമായ അന്വേഷണം നടക്കുന്നുണ്ട്. നിയമപരമായ മാനദണ്ഡങ്ങൾ മറികടക്കാൻ വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും ചമച്ചതായാണ് കണ്ടെത്തൽ.

അവയവ മാഫിയയുമായി ആശുപത്രി അധികൃതർക്കും ഡോക്റ്റർമാർക്കും നേരിട്ട് പങ്കുണ്ടോ എന്നതിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ് ഇഡിയുടെ ഇപ്പോഴത്തെ നീക്കങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്റ്റർമാരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം