കീർത്തന
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും അധ‍്യാപികയുമായ കീർത്തനയ്ക്ക് കുത്തേറ്റു. കേസിൽ ജാമ‍്യത്തിലിറങ്ങി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു ആക്രമണം. പങ്കാളി വിനീഷ് ആണ് ആക്രമണത്തിനു പിന്നില്ലെന്നാണ് വിവരം.
ഇതേത്തുടർന്ന് വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കീർത്തനയെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ജൂലൈയിലാണ് ലഹരി ഇടപട് കേസിൽ കീർത്തന ഉൾപ്പെടെ 3 അധ്യാപകർ അറസ്റ്റിലായത്. കീർത്തനയ്ക്ക് പുറമേ കാവ്യ, നീഷ്മ എന്നിവരാണ് അറസ്റ്റിലായിരുന്നത്.
മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യമായി എംഡിഎംഎ ഉപയോഗിക്കുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി വിൽപ്പനക്കാരുമായി ബന്ധപ്പെട്ടു. ലഹരി മാഫിയയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് വ‍്യക്തമാക്കിയിരുന്നു. അമ്പതിനായിരം രൂപയ്ക്ക് 3,000 രൂപയാണ് തങ്ങൾക്ക് കമ്മിഷൻ ആയി ലഭിച്ചിരുന്നതെന്നാണ് അധ്യാപികമാർ പൊലീസിന് നൽകിയ മൊഴി.