വി.പി. നീഷ്മ

 
Crime

വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ

കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവർക്കൊപ്പമുള്ള ആളാണ് നീഷ്മയും

Namitha Mohanan

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു യുവതികൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ വലിയ പറമ്പിൽ വി.പി. നീഷ്മയാണ്(30) അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവർക്കൊപ്പമുള്ള ആളാണ് നീഷ്മയും.

വിഷയത്തിൽ കൂടുതൽ പേർ കണ്ണികളായിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നീഷ്മയും അറസ്റ്റിലായത്. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇരുവരും മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി എംഡിഎംഎ ഉപ‍യോഗിക്കുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി വിൽപ്പനക്കാരുമായി ബന്ധപ്പെട്ടു. ലഹരി മാഫിയയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറയുന്നു. അമ്പതിനായിരം രൂപയ്ക്ക് 3000 രൂപയാണ് തങ്ങൾക്ക് കമ്മിഷൻ ആയി ലഭിച്ചിരുന്നതെന്നാണ് അധ്യാപികമാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് വിശ്വസനീയമല്ലെന്നും ഇരുവരും വലിയ തോതിൽ പണം ചെലവഴിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതിഫലം ലഭിച്ചിരുന്നുവെന്നാണ് കരുതുന്നതെന്നും പൊലീസ് പറയുന്നു.

കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

നവ്ദീപ് സൈനിയുടെ ബൗൺസറിൽ ഇഷാൻ കിഷന് പരുക്ക്; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത‍്യയ്ക്ക് തിരിച്ചടി

ഇ‍ഡിക്ക് രാഷ്ട്രീയ ലക്ഷ്യം, സിപിഎമ്മിനെ തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

വിരാട് കോലി ഇത്തവണ ആഭ‍്യന്തര മത്സരങ്ങൾ കളിക്കുമോ? വ‍്യക്തമാക്കി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്