കാവ്യ
കോഴിക്കോട്: വടകരയിലെ എംഡിഎംഎ ഇടപാട് കേസിൽ പൊലീസിന്‍റെ പിടിയിലായ മൂന്ന് അധ്യാപികമാരിൽ ഒരാളായ കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു കാവ്യയുടെ പ്രതികരണം. താൻ പെട്ടുപോയതാണെന്നായിരുന്നു കാവ്യയുടെ പ്രതികരണം.
കേസിൽ ആദ്യം അറസ്റ്റിലായ പ്രതി കീർത്തന അങ്ങനെയല്ലല്ലോ പറഞ്ഞതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവൾ പറയുന്നതൊക്കെ തെറ്റാണെന്നും സത്യം ഞാൻ പറയാമെന്നും കാവ്യ പറയുകയായിരുന്നു. എന്നാൽ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മൂന്നു ദിവസം കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കാവ്യയെയും മറ്റൊരു പ്രതിയായ നീഷിമയെയും കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊലീസിന്‍റെ നീക്കം. വെള്ളിയാഴ്ച വൈകിട്ട് 4 മണിവരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.