സോമയ്യ
ബംഗളൂരു: മുതിർന്ന ഹോക്കി താരം എം.എം. സോമയ്യയുടെ ഒളിമ്പിക് മെഡൽ മോഷണം പോയി. 1980ൽ മോസ്കോ ഒളിമ്പിക്സിൽ വിജയിച്ച ഇന്ത്യൻ ടീമിലെ താരമായിരുന്നു സോമയ്യ. ഒക്റ്റോബർ 28നാണ് മോഷണം നടന്നത്. 67കാരനായ സോമയ്യ കുടുംബത്തിനൊപ്പം കുടകിലേക്ക് യാത്ര പോയിരിക്കുകയായിരുന്നു. ആളില്ലാത്ത വീടിന്‍റെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.
അയൽവാസിയുടെ സിസിടിവി പരിശോധിച്ചപ്പോൾ പാതിരാത്രിയിൽ രണ്ടു പേർ വീടിന്‍റെ പൂട്ട് പൊളിച്ച് അകത്തു കടന്നതായി വ്യക്തമായി. ഗോൾഡ് മെഡലിനു പുറമേ 1982ൽ ന്യൂ ഡൽഹി ഏഷ്യൽ ഗെയിംസിൽ ലഭിച്ച വെള്ളിമെഡൽ, 1886ൽ സിയോൾ ഏഷ്യൽ ഗെയിംസിൽ നിന്നു കിട്ടിയ വെങ്കലം, 1982ൽ ചാമ്പ്യൻസ് ട്രോഫിയിൽ നിന്നു ലഭിച്ച വെങ്കലമെഡൽ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.
വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം, വെള്ളി ആഭരണങ്ങളും 30,000 രൂപയും കളവു പോയതായാണ് പരാതിയിൽ ഉള്ളത്. സോമയ്യയുടെ പരാതിയിൽ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.