7 കോടി രൂപയുടെ വണ്ടിച്ചെക്ക് കേസിൽ സെവാഗിന്‍റെ സഹോദരൻ അറസ്റ്റിൽ

 
Crime

7 കോടി രൂപയുടെ വണ്ടിച്ചെക്ക് കേസിൽ സെവാഗിന്‍റെ സഹോദരൻ അറസ്റ്റിൽ

ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുള്ള ശ്രീ നൈന പ്ലാസ്റ്റിക് ഫാക്റ്ററിയുടെ ഉടമ കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് നടപടി.

നീതു ചന്ദ്രൻ

ന്യൂഡൽഹി: 7 കോടി രൂപയുടെ വണ്ടിച്ചെക്ക് നൽകിയ കേസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വീരേന്ദർ സെവാഗിന്‍റെ സഹോദരൻ വിനോദ് സെവാഗ് അറസ്റ്റിൽ. ചണ്ഡിഗഡ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുള്ള ശ്രീ നൈന പ്ലാസ്റ്റിക് ഫാക്റ്ററിയുടെ ഉടമ കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് നടപടി.

വിനോദ് സെവാഗ് അടക്കമുള്ളവർ ഡയറ്റക്റ്റർമാരായ ജൽത ഫുഡ് ആൻഡ് ബെവറേജസ് കമ്പനി കൃഷ്ണ മോഹന്‍റെ ഉടമസ്തയിലുള്ള ഫാക്റ്ററിയിൽ നിന്ന് സാധനങ്ങൾ വാങ്ങിയിരുന്നു.

ഇതിനു പകരമായാണ് വണ്ടിച്ചെക്ക് നൽകിയത്. ചെക്ക് മടങ്ങിയതോടെ കൃഷ്ണമോഹൻ പൊലീസിൽ പരാതി നൽകി. കേസിൽ 2022ൽ കോടതി വിനോദ് ഉൾപ്പെടെ 3 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 10ന് കേസിൽ വീണ്ടും വാദം കേൾക്കും. വിനോദിന്‍റെ പേരിൽ 174 വണ്ടിച്ചെക്ക് കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 138 കേസുകളിൽ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.

മിൽമ പാലിന് വില കൂട്ടി, ലിറ്ററിന് വർധിച്ചത് നാല് രൂപ; ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ

അധ്യാപകർ ജോലിക്കിടെ മൊബൈൽ‌ ഉപയോഗിക്കുന്നതിന് വിലക്ക്

''സാമ്പത്തിക പ്രതിസന്ധിക്കിടെ മോദി ഇറ്റലിയിൽ മിഠായി വിതരണത്തിനു പോയി'', പരിഹാസവുമായി കോൺഗ്രസ് | Video

മാധ‍്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ വിചാരണ ഓഗസ്റ്റ് 1 മുതൽ

'ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം'; അധിക്ഷേപങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്