ജോസ് ഡാനിയേൽ

 
Crime

കൊല്ലത്ത് പാർക്കിൻസൺസ് രോഗിയായ ഭർത്താവിനെ കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തി, ഭാര്യ പിടിയിൽ

രണ്ട് വർഷം മുൻപാണ് ജോസ് പാർക്കിൻസൺസ് ബാധിതനായത്

Manju Soman

ശാസ്താംകോട്ട: പാർക്കിൻസൺസ് രോഗം ബാധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ (64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ ജോസ് (59) ആണ് അറസ്റ്റിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 20നാണ് ജോസ് ഡാനിയേലിനെ മരിച്ചനിലയിൽ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. ആത്മഹത്യ ചെയ്തു എന്നാണ് മറിയാമ്മ ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ കഴിത്തിലെ പാടുകളും ശരീരത്തിലെ ചെറിയ മുറിവുകളും കണ്ട് സംശയം തോന്നിയ ഡോക്‌ടർ പൊലീസിൽ വിവരം അറിയിച്ചു.

മൃതദേഹ പരിശോധനയുടെയും ഫോറൻസിക് പരിശോധനയുടെയും ഫലങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിലുണ്ടായിരുന്നത്. കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി ജോസിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്ന് ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. രണ്ട് വർഷം മുൻപാണ് ജോസ് പാർക്കിൻസൺസ് ബാധിതനായത്. ഭർത്താവിനെ പരിചരിക്കുന്നതിൽ നേരിട്ട ബുദ്ധിമുട്ടുകളും ഇവർ തമ്മിലുള്ള പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.