തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്‍റെ ഭാര്യ

 
Crime

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്‍റെ ഭാര്യ

യുവാവിനെ അതിക്രൂരമായി മർദിക്കുകയും തമിഴ്നാട്ടിലെ ആശുപത്രിയിൽ കൊണ്ടുപോയി തള്ളി

Namitha Mohanan

തൃശൂർ: ആൾസുഹൃത്തിനൊപ്പം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് യുവതിയെ പൊലീസ് ചമച്ചെത്തി ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. ആൺസുഹൃത്തിന്‍റെ കൈയും കാലും തല്ലിയൊടിച്ച സംഘം ഇ‍യാളെ തമിഴ്നാട്ടിലെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തു വരുന്നത്. സംഭവത്തിൽ 5 പ്രതികളെ പൊലീസ് പിടികൂടി. ആൺസുഹൃത്തിന്‍റെ ഭാര്യയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം.

തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്‍ജിൽ മുറിയെടുക്കുകയായിരുന്നു. ‍ഭർത്താവിന്‍റെ ലൈവ് ലൊക്കേഷനെടുത്ത ഭാര്യ ക്വട്ടേഷൻ സംഘത്തെ വിവരമറിയിക്കുകയായിരുന്നു.

5 പേരടങ്ങുന്ന സംഘം പൊലീസ് ചമഞ്ഞു തൃശൂരിലെ ലോഡ്ജിലെത്തി മുറിക്കുള്ളിൽ അതിക്രമിച്ചു കയറി. യുവാവിന്‍റെയും യുവതിയുടെയും കാലും കൈയും കെട്ടി കാറിൽ കയറ്റിക്കൊണ്ടു പോയി. തിരൂരിലേക്കാണ് ഇവർ പോയത്. പോവും വഴിയിലുടനീളം യുവാവിനെ തല്ലിച്ചതച്ചു. യുവാവിന്‍റെ കൈയ്ക്കും കാലിനും വിവിധയിടങ്ങളിൽ ഒടിവുണ്ട്.

ശേഷം ഇയാളെ തിരുപ്പൂരിലെ ആശുപത്രിയിലെത്തിച്ചു. സംഘത്തിലെ 2 പേർ യുവതിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ഈ 2 പേരാണ് യുവതിയെ പീഡിപ്പിച്ചത് പരുക്കേറ്റ യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൃശൂർ പൊലീസിന് കൈമാറുകയായിരുന്നു.