കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു; യുവതിയെ കൈയോടെ പിടികൂടി പൊലീസ്

 
Crime

കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു; യുവതിയെ കൈയോടെ പിടികൂടി പൊലീസ്

ഭർത്താവ് സ്വർണം മോഷ്ടിച്ചത് വിറ്റതാവാമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്

Namitha Mohanan

മുംബൈ: മുംബൈയിൽ കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച 37 കാരി അറസ്റ്റിൽ. ആഭരണങ്ങൾ നഷ്ടമായെന്നാരോപിച്ച് യുവതി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. മുംബൈ ഗോരേഗാവിലാണ് സംഭവം.

അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും മോഷണത്തിന്‍റെതായ ബല പ്രയോഗങ്ങളോ അടയാളങ്ങളോ കണ്ടെത്താനായില്ല. ഇതിനിടെ യുവതി ഭർത്താവ് മോഷ്ടിച്ച് വിട്ടതാവാമെന്ന് പൊലീസിന് മൊഴി നൽകി. തുടർന്ന് ഇരുവരുടെയും ഫോൺ വിവരങ്ങളെടുത്ത പൊലീസ് യുവതി മറ്റൊരു പുരുഷനുമായി ബന്ധത്തിലാണെന്നും ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നായും കണ്ടെത്തി. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.

നേപ്പാളിൽ വൻ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേർ മരിച്ചെന്ന് റിപ്പോർട്ട്

2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും; ഗുരുഗ്രാമിലെ വെള്ളക്കെട്ടിൽ ബിജെപി എംപിയുടെ പ്രതികരണം

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

'അത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നു'; ഇന്ത‍്യൻ താരങ്ങളുടെ വാക്കുതർക്കങ്ങളിൽ സഞ്ജയ് മഞ്ജരേക്കർ

ദീർഘകാല കടൽദൗത്യത്തിന് ശേഷം യുഎസ് വിമാനവാഹിനിക്കപ്പൽ അബ്രഹാം ലിങ്കൺ തായ്‌ലാൻഡിലേക്ക്