എച്ച്.എ. ഇർഷാദ്, സിദ്ധാർഥ്

 
Crime

എംഡിഎംഎയുമായി യുവ ഡോക്റ്റർമാർ പിടിയിൽ

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നീതു ചന്ദ്രൻ

കണ്ണൂർ: കണ്ണൂരിൽ രാസലഹരിയുമായി യുവ ഡോക്റ്റർമാർ അറസ്റ്റിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.എ. ഇർഷാദ് (33), തലശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ സി.പി. സിദ്ധാർഥ് (31) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മട്ടന്നൂരിലുള്ള സ്കൈ പാലസ് ബാറിലും മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ചിരുന്ന 2.809 ഗ്രാം എംഡിഎംഎയും ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്റ്ററും സംഘവും പിടികൂടി.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതികളിൽ ഒരാൾ കണ്ണൂർ സ്വകാര്യ മെഡിക്കൽ കോളെജിലെ ഡോക്റ്ററും മറ്റേയാൾ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളെജ് പിജി വിദ്യാർഥിയുമാണ്. ബംഗളൂരുവിൽ നിന്നാണ് ഇരുവരും രാസലഹരി വാങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.