6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുപ്പ് സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

 

representative image- Ai

Crime

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

പട്ടൗഡി-ബിലാസ്പൂർ റോഡിലുള്ള യാഷ് പെട്രോൾ പമ്പിലാണ് സംഭവം നടന്നത്

Aswin AM

ഗുരുഗ്രാം: 6,000 രൂപയ്ക്ക് പെട്രോൾ പമ്പിൽ നിന്നും വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. കറുപ്പ് നിറത്തിലുള്ള സ്കോർപിയോ കാറിലെത്തിയ ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പട്ടൗഡി-ബിലാസ്പൂർ റോഡിലുള്ള യാഷ് പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ ദൃശ‍്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ബിലാസ്പൂർ പൊലീസ് സ്റ്റേഷനിൽ പെട്രോൾ പമ്പ് മാനേജർ പരാതി നൽകിയിട്ടുണ്ട്. വാഹനത്തിൽ നിന്നും ഇറങ്ങി ശാന്തമായാണ് യുവാവ് പെരുമാറിയതെന്നും ഇന്ധം നിറച്ച ശേഷം ഇയാൾ സ്ഥലം വിടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ‍്യങ്ങളുടെ സഹായത്തോടെ കറുത്ത സ്കോർപിയോ വാഹനത്തിന്‍റെ നമ്പർ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. സമീപത്തുള്ള സിസിടിവി പരിശോധിച്ചു വരുകയാണെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും