തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍

 
Crime

തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവ് അറസ്റ്റിൽ

വീട്ടിൽ നിന്ന് പിടിച്ചെടുത്തത് തദ്ദേശനിർമിതമായ രണ്ടു കൈത്തോക്കുകൾ

Sarath Nath MS

ന്യൂഡൽഹി: അനധികൃതമായി കൈവശം വച്ച തോക്കുകൾ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് തദ്ദേശനിർമിതമായ രണ്ടു കൈത്തോക്കുകൾ പിടിച്ചെടുത്തു. ഡൽഹിയിലെ ഗോകൽപുരിയിലാണ് സംഭവം.

വടക്കുകിഴക്കൻ ഡൽഹിയിലെ സഞ്ജയ് കോളനി നിവാസിയായ മനീഷ് (18) ആണ് അറസ്റ്റിലായത്. തോക്കുകൾ പിടിച്ചുകൊണ്ടുനിൽക്കുന്ന വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പൊലീസ്. എന്നാൽ പൊലീസിനെ കണ്ടയുടൻ ഇയാൾ ഓടിരക്ഷപ്പെട്ടു. ഇതോടെ പിന്തുടർന്ന് പിടികൂടിയ പൊലീസ് ചോദ്യംചെയ്യലിനു വിധേയമാക്കിയപ്പോൾ തോക്കുകൾ യഥാർഥമാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് തോക്കുകൾ കണ്ടെടുക്കുകയും ചെയ്തു. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഗോകൽപുരി പൊലീസ് കേസെടുത്തു.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും