മന്ത്രിക്കെതിരേ അശ്ലീല പരാമർശം, യൂട്യൂബർ സന്തോഷ് പണ്ഡിറ്റ് അറസ്റ്റിൽ

 
Crime

മന്ത്രിക്കെതിരേ അശ്ലീല പരാമർശം, യൂട്യൂബർ സന്തോഷ് പണ്ഡിറ്റ് അറസ്റ്റിൽ

മന്ത്രിയേയും ഒരു സ്ത്രീയേയും ചേർത്താണ് ആക്ഷേപം ഉന്നയിച്ചത്

Manju Soman

പൂനെ: സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും യൂട്യൂബറുമായ സന്തോഷ് പണ്ഡിറ്റ് അറസ്റ്റിൽ. മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീലിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പോസ്റ്റ് ചെയ്തെന്ന കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് വീട്ടിൽ നിന്നാണ് പൂനെ പൊലീസ് യൂട്യൂബറെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സന്തോഷിനെ കസ്റ്റഡിയിലെടുക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

മന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്നും മോശം പരാമർശം നടത്തിയെന്നും ആരോപിച്ച് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി. മന്ത്രിയുമായി അടുത്ത ബന്ധമുള്ള സുനിൽ പാണ്ഡെ ആണ് പരാതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാദ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

മന്ത്രിയേയും ഒരു സ്ത്രീയേയും ചേർത്താണ് ആക്ഷേപം ഉന്നയിച്ചത്. മന്ത്രിയുടെ പേര് എടുത്തു പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പൂനെയിലെ കൊത്റുഡ് മേഖലയിലെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള വിഡിയോയിൽ മന്ത്രിക്കെതിരേ വളരെ മോശം പരാമർശങ്ങളാണ് നടത്തുന്നത്. ‌വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മന്ത്രിയുടെ പേര് കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത് എന്നാണ് പരാതിയിൽ പറയുന്നത്.

''കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ? നീതി വേണം''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

ആഡംബര ഹോട്ടലിൽ പാർട്ടി നടത്തിയ ശേഷം ബിൽ അടക്കാതെ മുങ്ങി; വ‍്യാജ ഐഎഎസ് ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; കേരളം അടക്കം 4 സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

200 വർഷത്തിനു ശേഷം വീട്ടിൽ പെൺകുഞ്ഞ് പിറന്നു; രഥത്തിൽ വരവേറ്റ് കുടുംബം

ഇന്ത‍്യ അയർലൻഡിനോട് തോറ്റു, ക്രിക്കറ്റ് അവിടെ അവസാനിച്ചോ? പാക്കിസ്ഥാന്‍റെ തോൽവിയിൽ പ്രതികരണവുമായി മൊഹ്സിൻ നഖ്‌വി