നിഹാദ്

 
Crime

സമൂഹമാധ‍്യമങ്ങളിലൂടെ അശ്ലീല ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്; യൂട‍്യൂബർ തൊപ്പിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു

എന്നാൽ തന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ ചതിച്ചെന്നും തർക്കത്തെത്തുടർന്നാണ് ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചതെന്നുമാണ് തൊപ്പിയുടെ പ്രതികരണം

Aswin AM

കൊച്ചി: സമൂഹമാധ‍്യമങ്ങളിലൂടെ അശ്ലീല ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട‍്യൂബർ തൊപ്പി എന്ന നിഹാദിനെതിരേ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് റൂറൽ സൈബർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ തന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ ചതിച്ചെന്നും തർക്കത്തെത്തുടർന്നാണ് ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചതെന്നുമാണ് തൊപ്പിയുടെ പ്രതികരണം.

അന്ന് ഐടി നിയമപ്രകാരമാണ് തൊപ്പിക്കെതിരേ കേസെടുത്തിരുന്നത്. തന്‍റെ സുഹൃത്തുക്കളുടെ നഗ്ന വിഡിയോ തൊപ്പി പോസ്റ്റ് ചെയ്തുവെന്നായിരുന്നു എഫ്ഐആർ. തൊപ്പി ഗ‍്യാങ്ങിലുണ്ടായിരുന്ന മമ്മു, ഷമീർ എന്നിവർ തൊപ്പിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

ഇതിന് മറുപടിയായിട്ടാണ് ഇവരുടെ നഗ്ന ദൃശ‍്യങ്ങൾ തൊപ്പി പുറത്തു വിട്ടത്. ലഹരി ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ നേരത്തെ ഡിജിപി റവത ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ തൊപ്പിക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു.