ബസുകൾ തമ്മിൽ 10 മിനിറ്റ് ഇടവേള; പുതിയ സമയക്രമം നവംബർ മുതൽ

 

പ്രതീകാത്മക ചിത്രം.

Kerala

ബസുകൾ തമ്മിൽ 10 മിനിറ്റ് ഇടവേള; പുതിയ സമയക്രമം നവംബർ മുതൽ

പുതിയ പെർമിറ്റുകൾ അനുവദിക്കുന്നതിനൊപ്പം സമയം പരിശോധിച്ച് നിശ്ചയിക്കാനാണ് തീരുമാനം.

MV Desk

തിരുവനന്തപുരം: ബസുകൾ തമ്മിൽ മത്സരിച്ചോടുന്നത് ഒഴിവാക്കുന്നതിനായി പുതിയ സമയക്രമം നടപ്പാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. നവംബർ ഒന്നു മുതൽ പുതിയ സമയക്രമം നടപ്പിലാക്കും. നഗപ്രദേശങ്ങളിൽ അഞ്ച് മിനിറ്റ് ഇടവിട്ടും ഗ്രാമമേഖലകളിൽ ഇടവിട്ടും ബസ് സർവീസ് നടത്താനാണ് നിർദേശം. സ്വകാര്യ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും സമയം ഡിജിറ്റൽ സംവിധാനത്തിലാക്കും.

പുതിയ പെർമിറ്റുകൾ അനുവദിക്കുന്നതിനൊപ്പം സമയം പരിശോധിച്ച് നിശ്ചയിക്കാനാണ് തീരുമാനം. എന്നാൽ നിലവിലുള്ള സമയക്രമം മാറ്റാൻ സാധിക്കില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. നഗരപരിധിയിലൂടെയും ഗ്രാമത്തിലൂടെയും സർവീസ് നടത്തുന്ന ബസുകൾ ഈ സമയക്രമം പാലിക്കുന്നത് പ്രായോഗികമല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ബസ് സർവീസ് തുടങ്ങുമ്പോൾ സമയക്രമം പാലിച്ചാലും അതു മുഴുവൻ സമയവും പാലിക്കുന്നത് പ്രായോഗികമല്ലെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി ബസ് ഉടമകൾ ഗതാഗത മന്ത്രിക്കും ഉന്നതോദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടുണ്ട്.

''റേഞ്ച് റോവർ കാറിൽ നിൽക്കുന്ന ചിത്രം എഐ''; മാധ‍്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്ന് മന്ത്രി കെ.എം. ഷാജി

അമിത്ഷായ്ക്ക് നേരേ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പൊലീസ് മേധാവിക്ക് പരാതി

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ട്; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

അപേക്ഷ നൽകാനെത്തിയ 22കാരിക്ക് നിരന്തരം അശ്ലീല സന്ദേശം, രാത്രി വീട്ടിലെത്തി; വില്ലേജ് ഓഫിസർ കസ്റ്റഡിയിൽ

ആഭ‍്യന്തര ക്രിക്കറ്റിലും ക്ലച്ച് പിടിക്കാതെ ബാബർ; റൺവരൾച്ച തുടരുന്നു