ഫിലിം സിറ്റി

 
Kerala

കൊച്ചിയില്‍ 100 കോടിയുടെ ഫിലിം സിറ്റി, തൃശൂരില്‍ ജോണ്‍സണ്‍ മാസ്റ്റര്‍ മ്യൂസിക് അക്കാദമി

ജെ.സി. ഡാനിയേലിന്റെ പേരിലാണ് കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി സ്ഥാപിക്കുക. ഇതിനായി 100 കോടി രൂപ വകയിരുത്തി.

Sarath Nath MS

തിരുവനന്തപുരം: കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ ഫിലിം സിറ്റി, തൃശൂരില്‍ മ്യൂസിക് അക്കാദമി, കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക് എന്നിവയാണ് പ്രധാന പദ്ധതികള്‍.

- എം.ടി. വാസുദേവന്‍ നായരുടെ പേരിലാണ് കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. കഥകളി, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗംകളി, ഗോത്രകലാരൂപങ്ങള്‍, കൂത്ത് തുടങ്ങിയവ അവതരിപ്പിക്കാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ലൈബ്രറി, തീയേറ്റര്‍, ആര്‍ട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, ഫുഡ്‌കോര്‍ട്ട് തുടങ്ങിയ വിവിധ സജ്ജീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തും. 50 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്.

തൃശൂരില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന ജോണ്‍സര്‍ മാസ്റ്റര്‍ മ്യൂസിക് അക്കാദമിക്കായി അഞ്ചു കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആന്റി പൈറസി സെല്‍ രൂപീകരണവും സിനിമാ മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ്.

വീണ വിജയന്‍റെ ബാങ്ക് ലോക്കറിൽ ഇഡിയുടെ പരിശോധന; മാസപ്പടി കേസിൽ നിർണായക നീക്കം

മീൻ വില കുതിക്കുന്നു; മത്തിയും അയലയും ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കിൽ

വിഡിഎസ് സർക്കാരിന്‍റെ കന്നി ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ്; വാഹനപ്രേമികൾക്ക് ആശ്വാസം

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവൻ വിലയിൽ 2,000 ത്തിലധികം രൂപ കുറഞ്ഞു

ടെലഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി