പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു

 

file image

Kerala

പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു

കാസർഗോഡ് കുണ്ടംകുഴി ജിഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം

Aswin AM

കാസർഗോഡ്: 10ാം ക്ലാസ് വിദ‍്യാർഥിക്ക് ഹെഡ്മാസ്റ്ററുടെ മർദനം. കാസർഗോഡ് കുണ്ടംകുഴി ജിഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം. മർദനത്തെത്തുടർന്ന് വിദ‍്യാർഥിയുടെ കർണപുടം തകർന്നതായാണ് പരാതി. സ്കൂൾ അസംബ്ലിയിൽ നിൽക്കുന്നതിനിടെ ചരൽക്കല്ല് കാലുകൊണ്ടു നീക്കി എന്ന കാരണത്താലാണ് വിദ‍്യാർഥിയെ മർദിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്. എന്നാൽ അച്ചടക്കമില്ലാതെ പെരുമാറിയതിനാൽ വിളിച്ച് ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹെഡ്മാസ്റ്ററിന്‍റെ വിശദീകരണം. സംഭവത്തിൽ പൊലീസിനും ബാലവകാശ കമ്മിഷനും വിദ‍്യാർഥിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ചികിത്സയിലാണ് വിദ‍്യാർഥി.

ഐഎസ്ഐ ശൃംഖലയെ തകർത്തു; മലയാളികളടക്കം 253 ഭീകരർ പിടിയിൽ

ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷ റദ്ദാക്കി ഝാർഖണ്ഡ് സർക്കാർ

ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: മന്ത്രി ഷിബു ബേബി ജോൺ

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; ഒരുക്കുന്നത് മികച്ച സാധ്യതകൾ: സഞ്ജു സാംസൺ

നെറ്റ് പരീക്ഷാ വീഴ്ച; 50ലധികം ജീവനക്കാരെ പുറത്താക്കി എൻടിഎ