തിരുവനന്തപുരം: ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 1.31 കോടി രൂപ അനുവദിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.
ശബരിമല സാനിട്ടേഷൻ സൊസൈറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമെങ്കിൽ വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആയിരം വിശുദ്ധി സേനാംഗങ്ങൾ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്നുണ്ട്