വി.ഡി. സതീശൻ

 
Kerala

ആശ വർക്കർമാർക്ക് 1400 രൂപ ബോണസ്; ക്ഷേമ പെൻഷനും ഓണക്കിറ്റും എത്തും

താത്കാലിക- പാർട് ടൈം ജീവനക്കാർക്ക് 6000 രൂപയും അഡ്വാൻസും ലഭിക്കും.

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഓണം പ്രമാണിച്ചാണ് നേരത്തേ ക്ഷേമ പെൻഷൻ നൽകുന്നത്. 1105 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് 4500 രൂപ ബോണസ് ആയും 20,000 രൂപ അഡ്വാൻസ് ആയും ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർത്ത് 3000 രൂപ വീതം ഉത്സവ ബത്തയായി നൽകും. താത്കാലിക- പാർട് ടൈം ജീവനക്കാർക്ക് 6000 രൂപയും അഡ്വാൻസും ലഭിക്കും.

ആശ-അങ്കണവാടി ജീവനക്കാർക്ക് ബോണസായി 1450 രൂപയും സർവീസ് പെൻഷൻകാർക്ക് 1250 ഉത്സവബത്തയായും അനുവദിക്കും. പിന്നാക്ക വിഭാഗങ്ങളുടെ സ്കോളർഷിപ്പ് കുടിശിക തീർക്കാൻ 310 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

100 പ്രവൃത്തിദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണം ബത്ത ലഭിക്കും. ഓണക്കിറ്റുകൾ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.