Shavarma  file Image
Kerala

ഷവർമ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 148 ഹോട്ടലുകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

മയണൈസ് തയാറാക്കുന്നതിൽ വീഴ്ച കണ്ടെത്തിയ 146 സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തിട്ടുണ്ട്

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കടയുടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഷവർമ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 88 സ്ക്വാഡുകൾ 1287 ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കണ്ടെത്തിയ 148 സ്ഥാപനങ്ങളിൽ ഷവർമ വിൽപ്പന നിർത്തിവച്ചു. 178 സ്ഥാപനങ്ങൾക്ക് റക്‌ടിഫിക്കേഷൻ നോട്ടീസും 308 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകിയതായി മന്ത്രി വ്യക്തമാക്കി.

മയണൈസ് തയാറാക്കുന്നതിൽ വീഴ്ച കണ്ടെത്തിയ 146 സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. പരിശോധനകള്‍ തുടരുന്നതാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"