16 വയസുകാരിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു, ലൈംഗിക പീഡനത്തിന് ഇരയാക്കി; അറസ്റ്റ്

 

representative image

Kerala

16 വയസുകാരിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു, ലൈംഗിക പീഡനത്തിന് ഇരയാക്കി; അറസ്റ്റ്

16കാരിയെ ആണ് മാതൃസഹോദരിയും ഭർത്താവും ചേർന്ന് സ്പായിൽ വിറ്റത്

Manju Soman

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ 16കാരിയെ ആണ് മാതൃസഹോദരിയും ഭർത്താവും ചേർന്ന് സ്പായിൽ വിറ്റത്. പെൺകുട്ടി ലൈംഗിക ചൂഷണത്തിനും ഇരയായിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയും അച്ഛനും മരിച്ചതിനാൽ കുട്ടി മാതൃസഹോദരിയുടെയും ഭർത്താവിന്‍റെയും സംരക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ ബന്ധുക്കൾ കേരളത്തിലെത്തിച്ചത്. തുടർന്ന് ഇവർ ആന്ധ്രയിലേക്ക് മടങ്ങിപ്പോയി. കുട്ടിയുടെ കൈയിൽ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാർ കാർഡുണ്ട്. ഇത് വ്യാജമാണെന്നാണ് വിവരം.

ജൂലൈ മുതൽ വിവിധ സ്പാകളിൽ ജോലി ചെയ്തു വരികയായിരുന്നു പെൺകുട്ടി. അതിനിടെ ഒരു സ്പായിലെ യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. ഇയാൾക്കൊപ്പം ഓടിപ്പോകാൻ പെൺകുട്ടി ശ്രമിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്. കോവളം സിഐയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.