പെരുമ്പാവൂരിൽ 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

 
Kerala

പെരുമ്പാവൂരിൽ 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ലോറി സ്റ്റാൻഡിന് സമീപത്തെ രണ്ട് ഗോഡൗണുകളിൽ നിന്നാണ് ഇവ പിടികൂടിയത്

Sarath Nath MS

കൊച്ചി: പെരുമ്പാവൂരിൽ നിന്ന് 27 ലക്ഷം രൂപ വിലവരുന്ന 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് അധികൃതർ പിടികൂടി. ലോറി സ്റ്റാൻഡിന് സമീപത്തെ രണ്ട് ഗോഡൗണുകളിൽ നിന്നാണ് ഇവ പിടികൂടിയത്.

അടുത്തിടെ കോട്ടയത്ത് നിന്ന് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ഇതിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂരിൽ നിന്ന് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. കന്നുകാലികൾക്കുള്ള തീറ്റ സംഭരണ കേന്ദ്രങ്ങൾ എന്ന നിലയിലാണ് ഗോഡൗണുകൾ പ്രവർത്തിച്ചിരുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് അധികൃതർ സ്ഥലത്തെത്തിയപ്പോൾ ഗോഡൗണുകൾ പൂട്ടിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു. തുടർന്ന് പൂട്ട് തകർത്ത് അകത്ത് കടന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ആരാണ് പുകയില ഉത്പന്നങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചതെന്ന വിവരം എക്സൈസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം തിരുവനന്തപുരം സ്വദേശികളായ രണ്ട് പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് എക്സൈസിന്‍റെ സംശയം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ

തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ വരുന്നു; ഓരോ കോളെജിലും 100 വിദ്യാർഥികൾക്ക് പ്രവേശനം

പരീക്ഷയിൽ ചാറ്റ് ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ബോംബെ ഐഐടി വിദ്യാർഥി ജീവനൊടുക്കി; ക്യാംപസിൽ പ്രതിഷേധം

ഗ്രീൻലാൻഡിന്‍റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ്; അടുത്തയാഴ്ച കരാർ ഒപ്പുവയ്ക്കുമെന്ന് ഡെൻമാർക്ക്

മഹാരാഷ്ട്ര അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർച്ച; 8,000 രൂപയ്ക്ക് ഷൂവിന്‍റെ ഇൻസോളിൽ ഒളിപ്പിച്ച് ചോദ്യപേപ്പറുകൾ കടത്തിയെന്ന് കുറ്റപത്രം