വി. ജോയ്

 
Kerala

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം

രാജേന്ദ്ര കുമാർ, ജയദേവൻ, മടവൂർ അനിൽ എന്നിങ്ങനെ മൂന്നു പേരാണ് എതിർത്തത്

Aswin AM

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയ്‌യെ തെരഞ്ഞെടുത്തതിനെ എതിർത്ത് ജില്ലാ കമ്മിറ്റി അംഗങ്ങൾ. രാജേന്ദ്ര കുമാർ, ജയദേവൻ, മടവൂർ അനിൽ എന്നിങ്ങനെ മൂന്നു പേരാണ് എതിർത്തത്.

മുൻ മന്ത്രി വി. ശിവൻകുട്ടിയെ പോലെ പരിചയസമ്പന്നനായ ഒരാളെ വേണമെന്നാണ് ഇവർ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏരിയ സെക്രട്ടറിയെ മാറ്റിയവർ ഇക്കാര‍്യത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇവർ‌ ചോദിച്ചു.

എന്നാൽ പാർട്ടി നിർദേശ പ്രകാരമാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതെന്നാണ് വി. ജോയ് പറയുന്നത്. പുതുതായി വന്നയാളല്ല താനെന്നും നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ എംഎൽഎയായിരുന്നുവെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പ്രതികരിച്ചു.

'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി