നാദാപുരത്ത് ഒരു കുടുംബത്തിലെ 3 പേർ മുങ്ങി മരിച്ചു

 
Kerala

നാദാപുരത്ത് ഒരു കുടുംബത്തിലെ 3 പേർ മുങ്ങി മരിച്ചു

അരീക്കുണ്ട് സ്വദേശികളായ അൻസാർ, ഭാര്യ സുഹാദ ഇവരുടെ സഹോദരന്‍റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്

Namitha Mohanan

നാദാപുരം: കോഴിക്കോട് നാദാപുരത്ത് 3 പേർ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. അരിക്കുണ്ട് സ്വദേശികളായ അൻസാർ, ഭാര്യ സുഹാദ ഇവരുടെ സഹോദരന്‍റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്.

തുണി അലക്കാനായി പുഴയിലെത്തിയതായിരുന്നു കുടുംബം. ഇതിനിടെ കുട്ടി മുതിർന്നവരുടെ കണ്ണുവെട്ടിച്ച് ആഴമുള്ള സ്ഥലത്തേക്ക് പോവുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതാണ് ഇരുവരും. തുടർന്ന് മൂന്നു പേരും മുങ്ങി മരിക്കുകയായിരുന്നു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ