വി.ഡി. സതീശൻ, മുഖ്യമന്ത്രി
ഇടുക്കി: ആനത്താരകളിലെ അനധികൃത ഫെൻസിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിനെതിരായ പ്രതിഷേധത്തിൽ മുഖ‍്യമന്ത്രി വി.ഡി. സതീശനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് ഫ്രണ്ട് എം പ്രവർത്തർ അറസ്റ്റിൽ.
ജില്ലാ പ്രസിഡന്‍റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്‍റ് പ്രിന്‍റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തുടർന്ന് ഇവരെ സ്റ്റേഷൻ ജാമ‍്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസമായിരുന്നു യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചത്. കലക്‌ട്രേറ്റിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം കട്ടപ്പനയിലേക്ക് വരുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പ്രതിഷേധമുണ്ടായത്.