കോഴിക്കോട്ട് നാലു വയസുകാരനെ തെരുവ് നായ കടിച്ചു കീറി; പിന്നാലെ ചത്ത നിലയിൽ കണ്ടെത്തി

 
Symbolic Image
Kerala

കോഴിക്കോട്ട് നാലു വയസുകാരനെ തെരുവ് നായ കടിച്ചു കീറി; പിന്നാലെ നായയെ ചത്ത നിലയിൽ കണ്ടെത്തി

കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും ആഴത്തിലുള്ള കടിയേറ്റിട്ടുണ്ട്

Namitha Mohanan

കോഴിക്കോട്: കോഴിക്കോട്ട് നാലു വയസുകാരന് തെരുവുനായയുടെ ആക്രമണം. അമ്മയോടൊപ്പം വീടിന് പുറത്തിറങ്ങിയ കുട്ടിയെ തെരുവ് നായ കടിച്ചു കീറുകയായിരുന്നു. കോഴിക്കോട് കോടഞ്ചേരിയിലെ നിരന്നപാറ ഉന്നതിയില്‍ താമസിക്കുന്ന അരുണ്‍രാജിന്‍റെയും മണിമേഖലയുടെയും മകന്‍ അയാനാണ് സാരമായി പരുക്കേറ്റത്.

കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും ആഴത്തിലുള്ള കടിയേറ്റിട്ടുണ്ട്. ഉടന്‍ തന്നെ അയാനെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളെജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

വാഹന ഉടമകൾക്ക് ആശ്വാസ വാർത്ത: ഇ10 പെട്രോൾ വീണ്ടും വിപണിയിലേക്ക്, പക്ഷേ...

''പഞ്ചസാരയുടെ വില വർധിപ്പിക്കണം''; 40 വയസ് കഴിഞ്ഞവർ പൂർണമായി ഒഴിവാക്കണമെന്ന് മധ‍്യപ്രദേശ് മന്ത്രി

ഖമനേയി മരിച്ചിട്ടില്ല, മരിച്ചെങ്കിൽ ഇറാന്‍റേത് നല്ല നാടകം തന്നെ: ഡോണൾഡ് ട്രംപ്

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതിയ ശേഷം നാടുവിട്ട 17 കാരൻ വാരണാസിയിലെത്തിയിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ