കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യവിഷബാധ; അൽ റീം റസ്റ്ററന്‍റ് അടച്ചു

 
Kerala

കുഴിമന്തി കഴിച്ച 50 പേർക്ക് ഭക്ഷ്യവിഷബാധ; അൽ റീം റസ്റ്ററന്‍റ് അടച്ചു

റസ്റ്ററന്‍റിൽ നിന്നു ശേഖരിച്ച ഭക്ഷണത്തിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു

MV Desk

കൊച്ചി: കുഴിമന്തി കഴിച്ച അമ്പതു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റതിനു പിന്നാലെ കതൃക്കടവിൽ പ്രവർത്തിച്ചിരുന്ന അൽ റീം റസ്റ്ററന്‍റിന്‍റെ ലൈസൻസ് റദ്ദാക്കി. അടുത്തടുത്ത ദിവസങ്ങളിലായി ഇവിടെ നിന്ന് കുഴി മന്ത്രി കഴിച്ചവർക്കാണ് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്.

നിരവധി പേർ പരാതിപ്പെട്ടതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി റസ്റ്ററന്‍റിന്‍റെ പ്രവർത്തന ലൈസൻസ് റദ്ദാക്കുകയായിരുന്നു. റസ്റ്ററന്‍റിൽ നിന്നു ശേഖരിച്ച ഭക്ഷണത്തിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"