മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി; 53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ‌ കണ്ടെത്തി

 

file image

Kerala

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി; 53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ‌ കണ്ടെത്തി

കൊലപാതക സാധ്യത പരിശോധിച്ച് വരികയാണ് പൊലീസ്

Namitha Mohanan

മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് 53 കാരനായ സന്തോഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

വീടിന്‍റെ വാതിൽ തുറന്ന നിലയിലായിരുന്നു. മുറിക്കു സമീപത്തുനിന്ന് മുളകഷ്ണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. ഭാര്യയും മക്കളും പിണങ്ങി പോയതിനെ തുടർന്ന് സന്തോഷ് ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. അയൽ വാസികളായി അടുപ്പമൊന്നുമുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി മുഹമ്മ പൊലീസിൽ സന്തോഷിനെതിരേ പരാതി നൽകിയിരുന്നു. തന്നെ മോശമായി നോക്കിയെന്നായിരുന്നു പരാതി. ഇതിൽ പൊലീസ് സന്തോഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ സ്റ്റേഷനിൽ ഹാജരാവാതെ വന്നതോടെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക സാധ്യത പൊലീസ് പരിശോധിച്ച് വരികയാണ്.

ഒരു പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നാണംകെട്ട പ്രവൃത്തി; ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച മോദിക്കെതിരേ സിജെപി

കരുവാറ്റയിലെ 65 കാരന്‍റെ കൊലപാതകം; 13 കാരിയെ ഏറ്റെടുക്കില്ലെന്ന് അമ്മ, നിയമസഹായവും നൽകില്ല

വിയർത്ത് കുളിക്കും; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 5 പേർ മരിച്ചു; 6 പേർ ഗുരുതരാവസ്ഥയിൽ

'മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെ'; വിമർശനവുമായി സമസ്ത മുഖപത്രം