മുപ്പതു കോടി രൂപ അടിച്ചവർക്ക് കിട്ടുന്നത് വെറും 16.47 കോടി രൂപ; ടിക്കറ്റ് കീറിയാൽ ഒട്ടിക്കരുത്

 
Kerala

മുപ്പതു കോടി രൂപ അടിച്ചവർക്ക് കിട്ടുന്നത് വെറും 16.47 കോടി രൂപ; ടിക്കറ്റ് കീറിയാൽ ഒട്ടിക്കരുത്

10 ലക്ഷം രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് ജില്ലാ ഭാഗ്യക്കുറി ഓഫിസിൽ രേഖകൾ സമർപ്പിച്ചാൽ മതിയാകും.

നീതു ചന്ദ്രൻ

തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപയ്ക്ക് അർഹനാകുന്നയാൾക്ക് ലഭിക്കുക 16 കോടി 47 ലക്ഷം രൂപ. സമ്മാനമായ 30 കോടി രൂപയിൽ നിന്ന് മൂന്നു കോടി രൂപ ഏജൻസി കമ്മിഷനായി ഈടാക്കും. ബാക്കി 27 കോടി രൂപയുടെ അടിസ്ഥാന ആദായ നികുതി 8.10 കോ‌ടി രൂപയാണ്. അതിന്‍റെ 25 ശതമാനം സർചാർജ് രണ്ട് കോടി രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ്. അങ്ങനെ മൊത്തം 10 കോടി 12 ലക്ഷത്തി അമ്പതിനായിരം രൂപ കുറയും. നാല് ശതമാനം സെസ് ആയി 40.50 ലക്ഷം രൂപയും കുറയും. ബാക്കി 16.47 കോടി രൂപ വിജയിക്ക് ലഭിക്കും.

പത്ത് ലക്ഷം രൂപയ്ക്കു മുകളിൽ സമ്മാനം ലഭിച്ചവർ ടിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം അറ്റസ്റ്റ് ചെയ്ത കോപ്പിയും ഫോട്ടോയും ഉൾപ്പെടെ തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭാഗ്യക്കുറി ഡയറക്റ്ററേറ്റിൽ 90 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം. 10 ലക്ഷം രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് ജില്ലാ ഭാഗ്യക്കുറി ഓഫിസിൽ രേഖകൾ സമർപ്പിച്ചാൽ മതിയാകും.

ടിക്കറ്റിനു പിന്നിൽ നിങ്ങളുടെ പേരും വിലാസവും ‌എഴുതി ഒപ്പിടണം. ടിക്കറ്റ‌് കീറഉകയോ നനയുകയോ ചെയ്താലും പ്രശ്നമില്ല. ടിക്കറ്റ് നമ്പർ, സീരീസ്, ബാർകോഡ് എന്നിവ വ്യക്തമായിരിക്കണം. കീറിയ ടിക്കറ്റുകൾ ഒട്ടിക്കാൻ ശ്രമിക്കരുത്.

ഏഷ്യൻ ഗെയിംസ് കബഡി: ഇറാന്‍റെ 'കാല് വാരി' ഇന്ത്യക്ക് ഇരട്ട സ്വർണം

തിരുവോണം ബമ്പർ വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

ഇന്ത‍്യൻ ജേഴ്സിയിലെ അവസാന ടൂർണമെന്‍റ് ഏത്? സ്ഥിരീകരിച്ച് വിരാട് കോലി

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 പേർ മരിച്ചു

ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കത്തിന് അടിസ്ഥാനമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി