കായംകുളം താലൂക്ക് ആശുപത്രിയിൽ 7 വയസുകാരന്‍റെ തുടയിൽ സൂചി തുളച്ചുകയറി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ 
Kerala

ആശുപത്രിക്കിടക്കയിലെ സൂചി 7 വയസ്സുകാരന്‍റെ തുടയിൽ തുളഞ്ഞു കയറി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

രണ്ടാഴ്ചമുമ്പാണ് സംഭവം

Aswin AM

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഏഴുവയസ്സുകാരന്‍റെ തുടയിൽ മറ്റൊരാൾക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ചുകയറിയെന്ന പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

രണ്ടാഴ്ചമുമ്പാണ് സംഭവം. പനി ബാധിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുട്ടിയെ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുളച്ചുകയറിയത്. മറ്റേതോ രോഗിക്ക് കുത്തിവയ്പ്പെടുത്ത സൂചിയാണ് കട്ടിലിലുണ്ടായിരുന്നത്.

ഒരു രോഗിയെ മാറ്റി മറ്റൊരു രോഗിയെ കിടത്തുന്നതിന് മുമ്പ് കിടക്കവിരി ഉൾപ്പെടെ മാറ്റി ശുചീകരണം നടത്തണം. ആശുപത്രി ജീവനക്കാരുടെ അലംഭാവം കാരണമാണ് സൂചി തുളച്ചുകയറിയതെന്ന് പരാതിയുണ്ട്. സൂചി തുളച്ചുകയറിയതിനാൽ എച്ച്.ഐ.വി അടക്കമുള്ള പരിശോധനകൾ നടത്തേണ്ട അവസ്ഥയിലാണ് കുട്ടി. 14 വയസ്സുവരെ പരിശോധനകൾ തുടരണമെന്നാണ് നിർദേശം

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയത് തന്നെയെന്ന് വനംവകുപ്പിന്‍റെ കുറ്റപത്രം

കൈയിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു, സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം

കുതിച്ച് സ്വർണവില; പവന് കൂടിയത് 640 രൂപ

നിയമസഭാ മന്ദിരത്തിനു സമീപത്തെ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല, അന്വേഷണം