മറ്റത്തൂരിൽ കോൺ​ഗ്രസ് മെമ്പർമാർ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ചു; ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു

 
Kerala

മറ്റത്തൂരിൽ കോൺ​ഗ്രസ് മെമ്പർമാർ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ചു; ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു

സ്വതന്ത്രയായിമത്സരിച്ച ടെസി ജോസ് കല്ലറക്കൽ ആണ് പ്രസിഡന്‍റ്

Manju Soman

തൃശൂർ: മറ്റത്തൂരിൽ കോൺഗ്രസ് മെമ്പർ കൂട്ടത്തോടെ പാർട്ടിയിൽനിന്ന് രാജിവെച്ച് ബിജെപിയുമായി ചേർന്ന് ഭരണത്തിലെത്തി. കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ജയിച്ച എട്ട് മെമ്പർമാരാണ് രാജിവെച്ചത്. പിന്നാലെ ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വതന്ത്രയായിമത്സരിച്ച ടെസി ജോസ് കല്ലറക്കൽ ആണ് പ്രസിഡന്‍റ്.

മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടും നേതൃത്വം കാണിച്ച നീതികേടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജി സമർപ്പിച്ചത്.

കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാൻ എൽഡിഎഫ് നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ് 10, യുഡിഎഫ് 8, ബിജെപി 4, സ്വതന്ത്രർ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ