ദിക്ഷൽ

 
Kerala

ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത‍്യം

രണ്ടാം ക്ലാസ് വിദ‍്യാർഥിയായ ദിക്ഷൽ (8) ആണ് മരിച്ചത്

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. രണ്ടാം ക്ലാസ് വിദ‍്യാർഥിയായ ദിക്ഷൽ (8) ആണ് മരിച്ചത്. ചിറയൻകീഴിൽ അഴൂർ മൂലേൽ വീട്ടിൽ ദിലീപ്- അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ.

വ‍്യാഴാഴ്ച പുലർച്ചയോടെ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

അവിടെ നിന്ന് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർ‌ത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ