പി.സി. ജോർജ്

 
Kerala

"സ്കൂളിൽ പോയിരുന്നത് ആനപ്പുറത്ത്"; മൃഗങ്ങൾ ചതിക്കില്ലെന്ന് പി.സി. ജോർജ്

വീട്ടിലുള്ള നായ ബ്രിട്ടോക്കു വേണ്ടി 20 സെന്‍റ് സ്ഥലമാണ് വിട്ടു നൽകിയിരിക്കുന്നത്.

MV Desk

കുട്ടിക്കാലത്തെ ഓർമകൾ പങ്കു വച്ച് ബിജെപി നേതാവ് പി.സി. ജോർജ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛന്‍റെ ചേട്ടൻ ആനയെ വളർത്തിയിരുന്നു. അന്ന് ആനയെ കുളിപ്പിക്കുന്നതും ആനപ്പുറത്ത് കയറുന്നതുമെല്ലാം ഇഷ്ടമായിരുന്നു. സ്കൂളിൽ പോയിരുന്നതു പോലും ആനപ്പുറത്തു കയറിയിരുന്നാണെന്നും പി.സി. ജോർജ് പറയുന്നു.

മനുഷ്യരെപ്പോലെയല്ല മൃഗങ്ങൾ. മനുഷ്യർ ചതിക്കാനും കുതികാൽ വെട്ടാനുമൊക്കെ നോക്കും. പക്ഷേ മൃഗങ്ങൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ എന്നും ജോർജ് പറയുന്നു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പി.സി. ജോർജ് മൃഗസ്നേഹത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരിക്കുന്നത്.

വീട്ടിലുള്ള നായ ബ്രിട്ടോക്കു വേണ്ടി 20 സെന്‍റ് സ്ഥലമാണ് വിട്ടു നൽകിയിരിക്കുന്നത്. കൂട്ടിലിടാറില്ല. എപ്പോഴെങ്കിലും സ്വയം തോന്നുമ്പോൾ കൂട്ടിൽ കയറിക്കിടക്കും. മൃഗങ്ങലോടുള്ള സ്നേഹം വെറും വിനോദം മാത്രമല്ലെന്ന് തിരിച്ചറിയണമെന്നും പി.സി. ജോർജ് പറയുന്നു. യുഡിഎഫ് വിട്ട് ബിജെപിയിൽ ചേർന്നതിനു ശേഷം പി.സി. ജോർജ് രാഷ്‌ട്രീയത്തിൽ അത്ര സജീവമല്ല.