പടക്കം ദേഹത്തു വീണ് പൊട്ടി ഗുരുതര പരുക്ക്; 9 വയസുകാരൻ മരിച്ചു

 
Kerala

പടക്കം ദേഹത്തു വീണ് പൊട്ടി ഗുരുതര പരുക്ക്; 9 വയസുകാരൻ മരിച്ചു

കുട്ടികളിലൊരാൾ തീ കൊളുത്തി എറിഞ്ഞ പടക്കം അമാന്‍റെ കഴുത്തിൽ വീഴുകയായിരുന്നു.

നീതു ചന്ദ്രൻ

കണ്ണൂർ: പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കു പറ്റിയ ഒമ്പതു വയസുകാരൻ മരിച്ചു. കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിൽ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്. വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞാ ദിനം ആഘോഷമാക്കുന്നതിനു വേണ്ടി കോൺഗ്രസ് പ്രവർത്തകർ വാങ്ങിയ പടക്കം കുട്ടികൾ എടുത്തു പൊട്ടിച്ചതിനിടെയാണ് അബന്ധത്തിൽ അമാന് പൊള്ളലേറ്റത്.

ആഘോഷപ്രകടത്തിനു ശേഷം ബാക്കി വന്ന പടക്കം പ്രവർത്തകർ സൂക്ഷിച്ചു വച്ചിരുന്നു. ഈ പടക്കമാണ് കുട്ടികൾ എടുത്തത്. കുട്ടികളിലൊരാൾ തീ കൊളുത്തി എറിഞ്ഞ പടക്കം അമാന്‍റെ കഴുത്തിൽ വീഴുകയായിരുന്നു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് മൂന്നു കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്.

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

സിപിഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി

നേപ്പാൾ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ മുൻ ഓസീസ് താരം ഡേവിഡ് വാർണർ

ഗർഭിണിയായ യുവതിയെ ചവിട്ടിക്കൊന്ന് പൊലീസ്; യുപിയിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ‌

ഡൽഹിയിലെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണി