ചോദ്യത്തിന് ഉത്തരം നൽകാൻ വൈകിയതിന് ക്രൂരമായി മർദിച്ചു; 9 കാരിയുടെ പരാതിയിൽ അമ്മക്കെതിരേ കേസ്

 
Kerala

ചോദ്യത്തിന് ഉത്തരം നൽകാൻ വൈകിയതിന് ക്രൂരമായി മർദിച്ചു; 9 കാരിയുടെ പരാതിയിൽ അമ്മക്കെതിരേ കേസ്

പിതാവിനൊപ്പമെത്തിയാണ് കുട്ടി മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്

Namitha Mohanan

മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുകാരിയുടെ പരാതിയുടെ അമ്മക്കെതിരേ കേസ്. മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരേ കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിതിവിനൊപ്പമെത്തി കുട്ടി പരാതി നൽകിയത്.

കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള അമ്മ കഴിഞ്ഞ ദിവസം പഠിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കുകയും ഉത്തരം പറയാത്തതിനാൽ കൈകൊണ്ടും വടികൊണ്ടും അടിക്കുകയായിരുന്നെന്നാണ് പരാതി. ഇതിനുപുറമേ, മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ‌കഴുത്തിൽ കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നുവെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ വകുപ്പുകളും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരവും പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ബൈക്കുകൾ കൂട്ടിയിച്ചു, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

കറണ്ടുമില്ല മണ്ണെണ്ണയുമില്ല, കേരളത്തിനുള്ള 16 ലക്ഷം ലിറ്റർ വെട്ടിക്കുറച്ച് കേന്ദ്രം, വിലയിലും വർധനവ്

ഇനി സ്റ്റോക്കുള്ളത് 5,000 ടിൻ മാത്രം; ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു