പ്രതീകാത്മക ചിത്രം

 
Kerala

പാലക്കാട് വെള്ളച്ചാട്ടത്തിൽ വീണ് തമിഴ്നാട് സ്വദേശിനിയായ വിനോദസഞ്ചാരി മുങ്ങിമരിച്ചു

വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത് അഞ്ചംഗ സംഘം

Sarath Nath MS

പാലക്കാട്: പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിക്കു സമീപമുള്ള പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് തമിഴ്നാട് സ്വദേശിനിയായ വിനോദസഞ്ചാരി മുങ്ങിമരിച്ചു. അപകടത്തിൽപ്പെട്ട മറ്റൊരാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം.

കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ ആണ് മരിച്ചത്. ഭരത് എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ഉൾപ്പെട്ട അഞ്ചംഗ സംഘം കോയമ്പത്തൂരിൽ നിന്നാണ് പാലക്കുഴി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഭാനുപ്രിയയും ഭരതും അപകടത്തിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

പാറക്കെട്ടിലേക്ക് വീണ് നിസാര പരുക്കേറ്റ ഭരത്തിനെ കയറുകൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. എന്നാൽ താഴേക്കുള്ള പാറക്കെട്ടിലേക്ക് ഒഴുകിപ്പോയ ഭാനുപ്രിയയെ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കണ്ടെത്താനായത്. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിലെ മലയോര മേഖലയിൽ വിനോദസഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് നിലവിലുണ്ടെന്ന വിവരം അറിയാതെയാണ് കോയമ്പത്തൂരിൽ നിന്ന് എത്തിയ സംഘം പാലക്കുഴി വെള്ളച്ചാട്ടം സന്ദർശിച്ചതെന്നാണ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു