പ്രതീകാത്മക ചിത്രം

 
Kerala

കാട്ടുപന്നിക്കായി സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി

മാലൂർ കെ.പി.ആർ നഗറിലെ രാമകൃഷ്ണന്‍റെ കൃഷിയിടത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം

Sarath Nath MS

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാലൂരിൽ കൃഷിയിടത്തിൽ കാട്ടുപന്നികളെ പിടികൂടുന്നതിനായി കർഷകൻ സ്ഥാപിച്ച കെണിയിൽ പുള്ളിപുലി കുടുങ്ങി. മാലൂർ കെ.പി.ആർ നഗറിലെ രാമകൃഷ്ണന്‍റെ കൃഷിയിടത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

കാട്ടുപന്നികൾ നിരന്തരം കൃഷി നശിപ്പിച്ചതിനെ തുടർന്നാണ് കെണി സ്ഥാപിച്ചത്. പുലർച്ചെ പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു.

പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അതിനെ കാട്ടിലേക്ക് തിരിച്ചയക്കണമോ എന്ന കാര്യത്തിൽ വനംവകുപ്പ് അധികൃതർ തീരുമാനമെടുക്കും. കർഷകൻ കെണി സ്ഥാപിച്ചതിനെക്കുറിച്ചും വനംവകുപ്പ് അന്വേഷണം നടത്തും.