പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജില്ലയിലെ വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെ മഹാത്മാ അയ്യങ്കാളി സ്മാരകത്തിന് സമീപത്താണ് സംഭവം.
ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. കാറിന് തീപിടിക്കുന്നതും സ്ഫോടനശബ്ദമുണ്ടാകുന്നതും കണ്ട ഓട്ടോറിക്ഷാ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചിരുന്നു. തുടർന്ന് കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ചയാളെയും കാറിന്‍റെ രജിസ്ട്രേഷൻ നമ്പറും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.