എ. രാജ

 
Kerala

'കൈയും കാലും തല്ലിയൊടിക്കും'; റവന‍്യു ഉദ‍്യോഗസ്ഥർക്കെതിരേ ഭീഷണിയുമായി എ. രാജ എംഎൽഎ

മൂന്നാർ സ്പെഷ‍്യൽ ബ്രാഞ്ച് തഹസിൽദാറായ സി.വി. ഗായത്രിയെ ഫോണിൽ വിളിച്ചാണ് എംഎൽഎ ഭീഷണിപ്പെടുത്തിയത്

Aswin AM

ഇടുക്കി: റവന‍്യു ഉദ‍്യോഗസ്ഥർക്കെതിരേ ഭീഷണിയുമായി ഇടുക്കി ദേവികുളം എംഎൽഎ എ. രാജ. കൈയേറ്റം ഒഴിപ്പിച്ചതിനായിരുന്നു എംഎൽഎയുടെ ഭീഷണി.

കൈയേറ്റ ഭൂമിയിലെ നിർമാണങ്ങൾ സ്റ്റോപ്പ് മെമ്മോ നൽകിയ ഉദ‍്യോഗസ്ഥരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും മൂന്നാർ സ്പെഷ‍്യൽ ബ്രാഞ്ച് തഹസിൽദാറായ സി.വി. ഗായത്രിയെ ഫോണിൽ വിളിച്ച് എംഎൽഎ ഭീഷണിപ്പെടുത്തി. എന്നാൽ നിയമപരമായി കാര‍്യങ്ങൾ ചെയ്യാനെ സാധിക്കുകയുള്ളൂയെന്നായിരുന്നു തഹസിൽദാർ മറുപടി നൽകിയത്.

മൂന്നാർ ടൗണിൽ കൈയേറ്റ ഭൂമിയിലെ നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരേ ഒരു വിഭാഗം ആളുകൾ എംഎൽഎയെ സമീപിച്ചതോടെയായിരുന്നു ഇടപെടൽ.

കെട്ടിട നിർമാണത്തിനു വേണ്ടി എൻഒസി നൽകാത്തതിനെകിരേ കഴിഞ്ഞ ദിവസം എംഎൽഎയുടെ നേതൃത്വത്തിൽ ദേവികുളം താലൂക്ക് ഓഫിസിനു മുന്നിൽ ധർണ നടത്തിയിരുന്നു.

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ