എ. സുരേഷ്

 
Kerala

വിഎസിന്‍റെ മുൻ പിഎ എ. സുരേഷ് കോൺഗ്രസിൽ ചേർന്നു

പാലക്കാട് ഡിസിസി ഓഫിസിൽ വച്ച് പ്രസിഡന്‍റ് എ. തങ്കപ്പൻ എ. സുരേഷിന് അംഗത്വം നൽകി സ്വീകരിച്ചു

Aswin AM

പാലക്കാട്: മുൻ മുഖ‍്യമന്ത്രി വി.എസ്. അച്ച‍്യുദാനന്ദന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന എ. സുരേഷ് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ഡിസിസി ഓഫിസിൽ വച്ച് പ്രസിഡന്‍റ് എ. തങ്കപ്പൻ അദ്ദേഹത്തിന് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മലമ്പുഴ മണ്ഡലത്തിൽ നിന്നും സുരേഷ് മത്സരിച്ചേക്കും. കൈപ്പത്തി ചിഹ്നത്തിൽ അല്ലാതെ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് നേരത്തെ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി ചിഹ്നം നൽകാൻ തന്നെ തീരുമാനിച്ചത്.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു മലമ്പുഴ മണ്ഡലത്തിൽ. കോൺഗ്രസിലെത്തിയത് താൻ സ്വയമെടുത്ത തീരുമാനമാണെന്നും നേതൃത്വം ആവശ‍്യപ്പെട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞിരുന്നു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ