താമരശേരി ചുരത്തിൽ കാറിനു മുകളിലേക്ക് വീണ മരം

 
Kerala

താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു; യാത്രക്കാർക്ക് പരുക്ക്

ചുരത്തിൽ വൻ ഗതാഗതകുരുക്ക്

Sarath Nath MS

കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. കാറിലുണ്ടായിരുന്ന ഒരു കുട്ടിയുൾപ്പെടെയുള്ള യാത്രക്കാർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ചുരത്തിലെ ആറാം വളവിലാണ് സംഭവം.

കാറിലെ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്‍റെ മൂന്നാം നിരയിലെ സീറ്റിന് മുകളിലേക്കാണ് മരം വീണത്. മൂന്നാം നിരയിൽ ആരുമില്ലാത്തതിനാലാണ് അപകടത്തിന്‍റെ തീവ്രത കുറഞ്ഞത്. അതേസമയം വാഹനത്തിന്‍റെ പിൻഭാഗം പൂർണമായി തകർന്നു. അപകടത്തിൽപ്പെട്ട യാത്രക്കാരുടെ പേരുവിവരം ലഭ്യമായിട്ടില്ല.

അപകടത്തെ തുടർന്ന് ചുരത്തിൽ വൻ ഗതാഗതകുരുക്ക് ഉണ്ടായി. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന, ചുരം സന്നദ്ധപ്രവർത്തകർ, പൊലീസ്, യാത്രക്കാർ എന്നിവർ സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ മരം മുറിച്ചു നീക്കുകയും കാർ സംഭവസ്ഥലത്തു നിന്ന് മാറ്റുകയും ചെയ്തു.

ചുരത്തിൽ ഇപ്പോഴും ഗതാഗതകുരുക്ക് തുടരുകയാണെന്നാണ് വിവരം. അപകടമുണ്ടായതോടെ ചുരത്തിൽ വൻ തോതിൽ വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഈ വാഹനങ്ങൾ പൂർണമായി ചുരം കടന്നുപോയാൽ മാത്രമേ ഗതഗാതകുരുക്ക് നീങ്ങുകയുള്ളൂ. വൈകാതെ ഗതാഗതം പൂർവസ്ഥിതിലാകുമെന്ന് പൊലീസ് പറഞ്ഞു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ

ഗതാഗതക്കുരുക്ക്; താമരശേരി ചുരത്തിൽ വെള്ളിയാഴ്ച വരെ കർശന നിയന്ത്രണം