പ്രതീകാത്മക ചിത്രം

 
Kerala

ഗുരുവായൂർ തീർഥാടകരുടെ വാഹനം ഡിവൈഡറിലിടിച്ച് മറിഞ്ഞ് കത്തിനശിച്ചു

ഡിവൈഡറിലിടിച്ചതോടെ കാർ നിയന്ത്രണം വിടുകയും തലകീഴായി മറിഞ്ഞ് പൂർണമായി കത്തിനശിക്കുകയായിരുന്നു

Sarath Nath MS

കോഴിക്കോട്: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ് കത്തിനശിച്ചു. യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വടകരയ്ക്ക് സമീപം കുഞ്ഞിപള്ളിയിൽ ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം.

ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഡിവൈഡറിലിടിച്ചതോടെ കാർ നിയന്ത്രണം വിടുകയും തലകീഴായി മറിഞ്ഞ് പൂർണമായി കത്തിനശിക്കുകയായിരുന്നു. തീ ആളിപടരുന്നതിന് മുൻപ് തന്നെ കാറിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചതോടെയാണ് യാത്രക്കാർ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് വടകരയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി. കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.